ചെന്നൈ- പോലീസ് ബൈക്ക് പിടിച്ചതിനെ തുടര്‍ന്ന് മൊബൈല്‍ ടവറില്‍ കയറി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയ 45 കാരന്‍ ഒടുവില്‍ പോലീസിനെ കൊണ്ട് ആവശ്യം അംഗീകരിപ്പിച്ചു.
ഗുമ്മിഡിപൂണ്ടിയിലാണ് സംഭവം. സുന്നമ്പുകുളത്തിന് സമീപം അറമ്പാക്കം പോലീസാണ് രാജ എന്നയാളുടെ ബൈക്ക് പിടിച്ചത്.
പ്രകോപിതനായ രാജ ഉടന്‍ തന്നെ മൊബൈല്‍ ടവറില്‍ കയറി വാഹനം തിരിച്ചുനല്‍കിയില്ലെങ്കില്‍ ചാടുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. പോലീസ് മയത്തില്‍ സംസാരിച്ച് ഇറങ്ങിവരാന്‍ ആവശ്യപ്പെടുകയായിരുന്നു. ബൈക്ക് നല്‍കുമെന്ന് ഉറപ്പു നല്‍കിയ ശേഷമാണ് ഇയാള്‍ ടവറില്‍നിന്ന് ഇറങ്ങിയത്.






