Sorry, you need to enable JavaScript to visit this website.

ഫ്രാങ്കോക്കെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസെടുക്കണമെന്ന് മുംബൈ ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ്

കൊച്ചി- കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുക്കണമെന്ന് മുംബൈ ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് മൈക്കിള്‍ സാല്‍ഡാന. പീഡനക്കേസില്‍ വിചാരണക്കോടതി ആവര്‍ത്തിച്ചു നിര്‍ദ്ദേശിച്ചിട്ടും ഹാജരാകാത്ത പശ്ചാത്തലത്തില്‍ ഹൈക്കോടതിക്ക് മൈക്കിള്‍ സാല്‍ഡാന തുറന്ന കത്തയച്ചു.

നേരിട്ട് ഹാജരാകാന്‍ 13 തവണ കോടതി നിര്‍ദേശിച്ചിട്ടും ഹാജരാകാന്‍ വിസമ്മതിച്ച ഫ്രാങ്കോ മുളയ്ക്കലിന്റെ അഭിഭാഷകനെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ജൂലൈ 13നാണ് കേസ് പരിഗണിക്കുന്നത്. അന്നും ഫ്രാങ്കോ കോടതിയിലെത്തിയില്ലെങ്കില്‍ ബിഷപ്പിന്റെ ജാമ്യം റദ്ദാക്കിയേക്കുമെന്നും അറസ്റ്റുണ്ടായേക്കുമെന്നുമാണ് മുന്നറിയിപ്പ്. ഇതിനിടയിലാണ് റിട്ട. ജസ്റ്റിസ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന് തുറന്ന കത്തയയ്ക്കുന്നത്. നിയമപരമായ വിഷയങ്ങളില്‍ കത്തോലിക്കാ സഭ സ്വീകരിക്കുന്ന നിലപാടിനെയും അദ്ദേഹം കത്തില്‍ രൂക്ഷമായി വിമര്‍ശിച്ചു.

 

 

Latest News