റിയാദ്- കോവിഡ് പശ്ചാത്തലത്തില്‍ സൗദി അറേബ്യയിലുള്ള വിദേശികള്‍ക്ക് വീണ്ടും ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് സൗദി ഭരണകൂടം. കോവിഡ് കാലത്ത് കാലാവധി അവസാനിച്ച ഫൈനല്‍ എക്‌സിറ്റ്, ഇഖാമ, റീ എന്‍ട്രി, സന്ദര്‍ശക വിസ എന്നിവ മൂന്നു മാസത്തേക്ക് ഫീസില്ലാതെ നീട്ടിനല്‍കും. സൗദിയിലുളളവരുടെയും നാട്ടിലുള്ളവരുടെയും ഇഖാമക്കും ഈ ആനുകൂല്യം ലഭിക്കും. ഇതിന് രാജാവിന്റെ പ്രത്യേക അനുമതി ലഭിച്ചതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
ബ്രോക്കിംഗ് ന്യൂസ് വാട്‌സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക