കേരള കോണ്‍ഗ്രസ് പ്രശ്‌നത്തില്‍ ഇടപെട്ടില്ലെന്ന് ആന്റണി

ന്യൂദല്‍ഹി- കേരള കോണ്‍ഗ്രസ്  പ്രശ്‌നത്തില്‍ താന്‍ ഇടപെട്ടതായി ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി എംപി. കേരള കോണ്‍ഗ്രസ് പ്രശ്‌നത്തെ കുറിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോടെന്നല്ല, ദല്‍ഹിയിലെ ഒരു കോണ്‍ഗ്രസ് നേതാവുമായും ചര്‍ച്ച നടത്തിയിട്ടില്ല. കേരള കോണ്‍ഗ്രസ് നേതാക്കളുമായും സംസാരിച്ചിട്ടില്ല. ഇത്തരത്തില്‍ തെറ്റിദ്ധാരണാപരമായ വാര്‍ത്ത ഉണ്ടായത് തികച്ചും നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

 

Latest News