കാപ്പ പ്രതികള്‍ ക്വാറന്റൈന്‍ കേന്ദ്രത്തില്‍നിന്ന് ചാടിപ്പോയി

തിരുവനന്തപുരം- ക്വാറന്റൈന്‍ കേന്ദ്രത്തില്‍നിന്ന് പ്രതികള്‍ ചാടിപ്പോയി. കാപ്പ ചുമത്തി അറസ്റ്റു ചെയ്ത ചിതറ സ്വദേശി മുഹമ്മദ് ഷാന്‍, നെയ്യാറ്റിന്‍കര സ്വദേശി അനീഷ് എന്നിവരാണ് ചാടിപ്പോയത്. ജയിലിലെത്തിക്കും മുന്‍പുള്ള സ്രവ പരിശോധന കഴിഞ്ഞു നിരീക്ഷണത്തിലായിരുന്നു ഇവര്‍.

ഇവരെ പാര്‍പ്പിച്ചിരുന്ന മുറിയുടെ വെന്റിലേറ്റര്‍ തകര്‍ത്ത് ക്വാറന്റൈന്‍ കേന്ദ്രത്തിനു പുറത്തുവച്ചിരുന്ന ബൈക്ക് മോഷ്ടിച്ചാണ് ഇരുവരും രക്ഷപ്പെട്ടത്. പ്രതികള്‍ക്കായി പോലീസ് വ്യാപക തിരച്ചില്‍ തുടങ്ങി.

 

Latest News