Sorry, you need to enable JavaScript to visit this website.

പതിനായിരം കിടക്കയുള്ള കോവിഡ് സെന്റര്‍ ദല്‍ഹിയില്‍, നിര്‍മാണം 10 ദിവസം കൊണ്ട്

പതിനായിരം കിടക്കയുള്ള കോവിഡ് സെന്റര്‍ ദല്‍ഹി ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജാല്‍ സന്ദര്‍ശിക്കുന്നു.

ന്യൂദല്‍ഹി- ദക്ഷിണ ദല്‍ഹിയിലെ ഛത്തര്‍പുറില്‍ രാധ സോമി സത്സംഗ് ബിയാസ് ക്യാംപസില്‍ നിര്‍മിച്ച രാജ്യത്തെ ഏറ്റവും വലിയ കോവിഡ് 19 ചികിത്സാകേന്ദ്രത്തില്‍ രോഗികള്‍ക്ക് ഉടന്‍ പ്രവേശനം. പത്തുദിവസം കൊണ്ട് പണിതുയര്‍ത്തിയ ഈ താല്ക്കാലിക ആശുപത്രിയില്‍ 10,000 കിടക്കകളുടെ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റ സഹകരണത്തോടെ 10 ദിവസം കൊണ്ടാണ് ദക്ഷിണ ദല്‍ഹി ജില്ലാ ഭരണകൂടം ആശുപത്രിയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ദല്‍ഹിയിലുള്ള കോവിഡ് 19 രോഗികളെ ബന്ധപ്പെട്ട ജില്ലാ നിരീക്ഷണ ഉദ്യോഗസ്ഥര്‍ വഴി കേന്ദ്രത്തില്‍ പ്രവേശിപ്പിക്കും.

1700 അടി നീളവും 700 അടി വീതിയുമുള്ള സെന്ററില്‍ 50 കിടക്കകള്‍ വീതമുള്ള 200 വിഭാഗങ്ങളുണ്ട്. പൂര്‍ണമായി ശീതീകരിച്ച ആശുപത്രിയുടെ തറയില്‍ പരവതാനി നിരത്തിയിരിക്കുകയാണ്. ഇതിന് മുകളിലായി വൃത്തിയാക്കുന്നതിനുളള എളുപ്പത്തിനായി വിനൈല്‍ ഷീറ്റുകള്‍ വിരിച്ചിട്ടുണ്ട്.

 

Latest News