കോട്ടയത്ത് വീട്ടില്‍ നിരീക്ഷണത്തില്‍  കഴിഞ്ഞയാള്‍ കുഴഞ്ഞുവീണ് മരിച്ചു

കോട്ടയം-കോട്ടയത്ത് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞയാള്‍ കുഴഞ്ഞുവീണ് മരിച്ചു. പൂവന്‍തുരുത്ത് സ്വദേശി മധു (45) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഭക്ഷണം നല്‍കാനായി ബന്ധുക്കള്‍ മുറിയില്‍ എത്തിയപ്പോളാണ് മധുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജുലൈ 26 ന് ദുബൈയില്‍ നിന്ന് നാട്ടിലെത്തിയ മധു വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നു. മധുവിന് അപസ്മാരവും ഉണ്ടായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ മൃതേദഹം എത്തിച്ച ശേഷം സാമ്പിള്‍ പരിശോധിക്കും.

Latest News