Sorry, you need to enable JavaScript to visit this website.

തൊഴിലുറപ്പിനിടെ ബോംബ് സ്‌ഫോടനം; വീട്ടമ്മയ്ക്ക് പരിക്ക്

പാനൂര്‍- തൊഴിലുറപ്പ് ജോലി ചെയ്യുന്നതിനിടെ ബോംബ് സ്‌ഫോടനത്തില്‍ വീട്ടമ്മയ്ക്ക് പരിക്ക്. പൊയിലൂരില്‍ അത്തികാവില്‍ ജാനുവി (62) നാണ് പരിക്കേറ്റത്.കണ്ണിന് സാരമായി പരിക്കേറ്റ ഇവരെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊയിലൂര്‍ മടപ്പുരക്ക് സമീപത്ത് പറമ്പ് വൃത്തിയാക്കുന്നതിനിടെ  രാവിലെ 10.30 ഓടെയാണ് ഉഗ്ര സ്‌ഫോടനമുണ്ടായത്.
പണി ചെയ്യുന്നതിനടെ സ്‌ഫോടക വസ്തുവില്‍ തട്ടിയതോടെ പൊട്ടിത്തെറിക്കുകയായിരുന്നു.
 

Latest News