സൗദിയില്‍ റീചാര്‍ജ് കൂപ്പണുകളില്‍ വാറ്റ് കണക്കാക്കുന്ന രീതി

റിയാദ് - മൊബൈല്‍ ഫോണ്‍ റീചാര്‍ജ് കൂപ്പണുകളില്‍ മൂല്യവര്‍ധിത നികുതി കണക്കാക്കുന്ന രീതി സകാത്ത്, നികുതി അതോറിറ്റി വിശദീകരിച്ചു. റീചാര്‍ജ് കൂപ്പണുകളുടെ വിലയും മൂല്യവര്‍ധിത നികുതിയും ടെലികോം കമ്പനികളാണ് നിശ്ചയിക്കേണ്ടത്.

മൂല്യവര്‍ധിത നികുതി ഉള്‍പ്പെടെയുള്ള നിരക്കാണ് എന്ന കാര്യം റീചാര്‍ജ് കൂപ്പണുകളില്‍ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ടെങ്കില്‍ കാര്‍ഡുകള്‍ വാങ്ങുമ്പോള്‍ ഉപയോകക്താക്കള്‍ വാറ്റ് തുക അടക്കണം.

ഇക്കാര്യം കൂപ്പണുകളില്‍ പ്രത്യേകം വ്യക്തമാക്കിയിട്ടില്ലെങ്കില്‍ നികുതി തുക റീചാര്‍ജ് ക്രെഡിറ്റില്‍ നിന്ന് കുറക്കുകയാണ് ചെയ്യുകയെന്നും സകാത്ത്, നികുതി അ്‌തോറിറ്റി പറഞ്ഞു.

 

Latest News