24 മണിക്കൂറിനിടെ തമിഴ്‌നാട്ടില്‍ 4280 പേര്‍ക്ക് കോവിഡ്‌ ബാധ; മരണം 65

ചെന്നൈ- തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനിടെ 4280 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. അറുപത്തിയഞ്ച് പേരാണ് വൈറസ് ബാധമൂലം ഇന്ന് മാത്രം മരിച്ചത്. തമിഴ്‌നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം 107001 ആയി ഉയര്‍ന്നു. നിലവില്‍ 1450 ആളുകള്‍ക്കാണ് വൈറസ് ബാധ കാരണം ജീവന്‍ നഷ്ടമായത്. തമിഴ്‌നാട്ടില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് ചെന്നൈയിലാണ്. 66,538 പേര്‍ക്കാണ് വൈറസ് ബാധ ഇതുവരെ സ്ഥിരീകരിച്ചത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാലത്തലില്‍ മധുരൈ അടക്കമുള്ള പ്രദേശങ്ങളില്‍ ജൂലൈ 12 വരെ ലോക്ക്ഡൗണ്‍ ദീര്‍ഘിപ്പിച്ചതായി മുഖ്യമന്ത്രി എടപ്പാളി പളനിസ്വാമി അറിയിച്ചു. അതേസമയം ചെന്നൈയില്‍ ജൂലൈ ആറ് മുതല്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
 

Latest News