ചൈനീസ് കടലില്‍ വിമാനവാഹിനി കപ്പലുകളുമായി യുഎസ് സൈനിക അഭ്യാസത്തിന് ; ചൈനക്ക് പുതിയ വെല്ലുവിളി

വാഷിങ്ടണ്‍-ചൈനീസ് കടലിലേക്ക് രണ്ട് വിമാനവാഹിനി കപ്പലുകളെ അയച്ച് യുഎസ്. ചൈനീസ് സൈന്യത്തിന്റെ അഭ്യാസപ്രകടനങ്ങള്‍ നടക്കുന്നതിനിടെയാണ് യുഎസ്എസ് നിമിറ്റ്‌സ്,യുഎസ്എസ് റൊണാള്‍ഡ് റീഗന്‍ കപ്പലുകള്‍ സൈനിക അഭ്യാസത്തിനായി എത്തിയിരിക്കുന്നത്. യുഎസ് വ്യാപാരതര്‍ക്കവും കോവിഡ് പ്രതിസന്ധി സംബന്ധിച്ച പ്രത്യാരോപണങ്ങളും മുറുകുന്ന ഈ സമയത്ത് പ്രുതിയ വെല്ലുവിളി ഉയര്‍ത്തുന്ന വിധത്തിലാണ് ഈ നീക്കം.

അതേസമയം ദക്ഷിണ ചൈനാ കടലില്‍ എവിടെയാണ് യുഎസ് സൈനിക അഭ്യാസങ്ങള്‍ നടത്തിയതെന്ന് പുറത്തുവിട്ടിട്ടില്ല. വിമാനവാഹിനി കപ്പലുകള്‍ക്കൊപ്പം നാല് യുദ്ധക്കപ്പലുകളും യുദ്ധ വിമാനങ്ങളുമുണ്ടാകുമെന്നാണ് വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ട് പറയുന്നത്. വിയറ്റ്‌നാമും ചൈനയും തമ്മില്‍  അവകാശവാദം ഉയര്‍ത്തിയ പാരസെല്‍ദ്വീപുകള്‍ക്ക് സമീപം ചൈന അഞ്ച് ദിവസം നീളുന്ന സൈനിക അഭ്യാസം നടത്തുന്നതിന് എതിരെ വിയറ്റ്‌നാം,ഫിലിപ്പീന്‍സ് സര്‍ക്കാരുകള്‍ രംഗത്തെത്തിയിരുന്നു.
 

Latest News