കോട്ടയത്തെ ആശ്രയ കേന്ദ്രത്തില്‍ 21 കാരിയെ പീഡിപ്പിച്ചെന്ന് പരാതി

കോട്ടയം- സാന്ത്വനം ആശ്രയ കേന്ദ്രത്തില്‍ 21 കാരിയെ പീഡിപ്പിച്ചതായി പരാതി. ട്രസ്റ്റ് ഡയറക്ടര്‍ ആനി ബാബുവിന്റെ ഭര്‍ത്താവ് ബാബു വര്‍ഗീസ് പീഡിപ്പിച്ചെന്നാണ് ആരോപണം. ഇതുസംബന്ധിച്ച് പെണ്‍കുട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. അശ്ലീല വീഡിയോ പ്രദര്‍ശിപ്പിച്ച് കടന്നു പിടിച്ചെന്ന് പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.

ആനി ബാബുവിന്റെ മാതാവിനെ പരിചരിക്കാന്‍ ആശ്രയ കേന്ദ്രത്തിലെ അന്തേവാസികളെ വീട്ടിലേക്ക് കൊണ്ടുപോകുന്നത് പതിവാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. സ്ഥാപനത്തിലെ 17 മുതിര്‍ന്ന പെണ്‍കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റി. സംഭവത്തില്‍ കോട്ടയം വനിതാ സെല്‍ അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം ക്വാറന്റൈന്‍ കഴിഞ്ഞ, ബാംഗ്ലൂരില്‍ നിന്നെത്തിയ നഴ്‌സിനേയും കുഞ്ഞുങ്ങളേയും വീട്ടുകാര്‍ സ്വീകരിക്കാതിരുന്നപ്പോള്‍ ആനിബാബു മുന്‍കൈയെടുത്ത് ഇവരെ ആശ്രയകേന്ദ്രത്തിലാക്കി വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചിരുന്നു.

 

Latest News