ദല്‍ഹിയിലും മുംബൈയിലും കോവിഡ് ബാധിച്ച് മലയാളികള്‍ മരിച്ചു

മുംബൈ- താനെയില്‍ മലയാളി വനിത കോവിഡ് ബാധിച്ച് മരിച്ചു. ഗീതാ മോഹന്‍ദാസ് (50) ആണ് വൈറസ് ബാധ മൂലം മരിച്ചത്. ഇവരുടെ മകന് കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മുംബൈയില്‍ ആശുപത്രിയില്‍ അദ്ദേഹം ചികിത്സയിലാണ്. ഇന്ന് അന്യസംസ്ഥാനത്ത് കോവിഡ് ബാധഇച്ച് രണ്ട് പേരാണ് മരിച്ചത്. ദല്‍ഹിയില്‍ രമേശ് നഗറില്‍ താമസിക്കുന്ന മലയാളിയായ ഷാജി ജോണ്‍ മരിച്ചു. അദ്ദേഹം ചെങ്ങന്നൂര് ആല സ്വദേശിയാണ്. ദല്‍ഹി എല്‍എന്‍ജെപി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

24 ദിവസത്തെ ചികിത്സയ്‌ക്കൊടുവില്‍ രോഗം മാറിയെന്ന് അറിയിച്ചതിനെ തുടര്‍ന്ന് അദ്ദേഹം വീട്ടിലേക്ക് ഡിസ്ചാര്‍ജ് ചെയ്ത് പോയിരുന്നു. എന്നാല്‍ വൃക്കസംബന്ധിയായ അസുഖം കാണിക്കാനായി വീണ്ടും ആശുപത്രിയിലെത്തിയപ്പോള്‍ കോവിഡ് പരിശോധിച്ചപ്പോഴാണ് വൈറസ് മുക്തനായില്ലെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ വീണ്ടും എല്‍എന്‍ജെപി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷാജി ജോണ്‍ ഇന്ന് പുലര്‍ച്ചെ മരിക്കുകയായിരുന്നു.ദല്‍ഹിയില്‍ 13 മലയാളികളാണ് കോവിഡ് ബാധിച്ച് മരിച്ചത്.
 

Latest News