കണ്ണൂരില്‍ ക്വാറന്റൈനിലുള്ള പ്രവാസി മരിച്ചു

കണ്ണൂര്‍- ക്വാറന്റൈനില്‍ കഴിയുന്ന മുഴുപ്പിലങ്ങാട് സ്വദേശിയായ പ്രവാസി മരിച്ചു. തലച്ചോറിലെ രക്തസ്രവമാണ് മരണ കാരണമെന്നാണ് വിവരം.മെയ് 24ന് ഗള്‍ഫില്‍ നിന്നെത്തിയ ശേഷം അദ്ദേഹം ക്വാറന്റൈനിലായിരുന്നു. കോവിഡ് പരിശോധനക്കായി സാമ്പിള്‍ അയച്ചിട്ടുണ്ട്. ഫലം വന്ന ശേഷം മൃതദേഹം സംസ്‌കരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുത്തനെ ഉയരുകയാണ്. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി അധികൃതര്‍ നടപടികളാരംഭിച്ചിട്ടുണ്ട്.
 

Latest News