പാലക്കാട്- ജില്ലയിൽ 14 പേർക്ക് കൂടി കോവിഡ് 19 ബാധ സ്ഥിരീകരിച്ചു. ഇതിൽ രണ്ടു പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. മറ്റുള്ളവരെല്ലാം ഗൾഫിൽനിന്ന് വന്നവരാണ്. 68 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടതാണ് പാലക്കാട്ട് നിന്ന് വരുന്ന ആശ്വാസം പകരുന്ന വാർത്ത. രോഗബാധിതരായി എറണാകുളത്ത് ചികിത്സയിലുള്ള നാലു പാലക്കാട്ടുകാരെ ഇന്ന് ജില്ലയിലേക്ക് മാറ്റും. അവരടക്കം 191 കോവിഡ് ബാധിതരാണ് ജില്ലയിലുള്ളത്.
സൗദിയിൽനിന്ന് വന്ന് ഈ മാസം 24 ന് രോഗബാധ സ്ഥിരീകരിച്ച തച്ചനാട്ടുകര സ്വദേശിയുടെ മാതാവിനും സഹോദരിക്കുമാണ് (52, 32) ഇന്നലെ ജില്ലയിൽ സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. സൗദിയിൽ നിന്നെത്തിയ കാരാക്കുറുശ്ശി സ്വദേശി (33), പെരിമ്പിടാരി സ്വദേശി (32), കുഴൽമന്ദം സ്വദേശി (28), പാലക്കാട് മണപ്പുള്ളിക്കാവ് സ്വദേശി (51), പഴയലക്കിടി സ്വദേശി (30), ആലത്തൂർ സ്വദേശി (45), യു.എ.ഇയിൽ നിന്നെത്തിയ നാഗലശ്ശേരി സ്വദേശി (21), തിരുമിറ്റക്കോട് സ്വദേശി (38), എലപ്പുള്ളി സ്വദേശി (46), കുവൈറ്റിൽ നിന്ന് വന്ന പട്ടഞ്ചേരി സ്വദേശി (25), ഖത്തറിൽ നിന്ന് വന്ന കാരാക്കുറുശ്ശി സ്വദേശി (37), കുഴൽമന്ദം സ്വദേശി (45) എന്നിവരാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ച മറ്റുളളവർ.