മലമുകളിലെ പാർക്കിൽനിന്ന് വാഹനം  കൊക്കയിലേക്ക് മറിഞ്ഞ് മൂന്നു മരണം

അസീർ- മലമുകളിലെ പാർക്കിൽനിന്ന് പിക്കപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് മൂന്നു സൗദി യുവാക്കൾക്ക് ദാരുണാന്ത്യം. രിജാൽ അൽമയിൽ മലമുകളിലൊരുക്കിയ അൽമസ്‌റ പാർക്കിലാണ് സംഭവം. 
മഴയെ തുടർന്ന് റോഡതിർത്തി കാണാത്തതാണ് അപകട കാരണമെന്ന് കരുതുന്നു. പോലീസും റെഡ് ക്രസന്റും സിവിൽ ഡിഫൻസുമെത്തിയാണ് മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
അമിതവേഗവും വാഹാനഭ്യാസവും ഇവിടെ പതിവാണെന്ന് നാട്ടുകാർ പറയുന്നു. റോഡിന് ഇരുവശവും ബാരിക്കേഡുകൾ ഇല്ലാത്തത് കാരണം പലപ്പോഴായി അപകടങ്ങൾ ഉണ്ടാകാറുണ്ടെന്നും ഇത് പരിഹരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
 

Tags

Latest News