റിയാദ് മെട്രോ യാത്രാകാർഡ്;  വോട്ട് ചെയ്യാൻ അവസരം

റിയാദ്- റിയാദിലെ കിംഗ് അബ്ദുൽ അസീസ് പൊതുഗതാഗത പദ്ധതിയിൽ യാത്രാകാർഡിന്റെ പേരുകൾ തെരഞ്ഞെടുക്കാൻ പൊതുജനങ്ങൾക്ക് അവസരം. അന്തിമമായി തെരഞ്ഞെടുത്ത നാലു പേരുകളിലൊന്നിന് വോട്ട് ചെയ്യണമെന്നാണ് പദ്ധതി അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ വർഷം പൊതുജനങ്ങളിൽനിന്ന് സ്വീകരിച്ച പേരുകളിൽനിന്ന് നാലു പേരുകളാണ് അവസാന റൗണ്ടിലെത്തിയിരിക്കുന്നത്.
നജ്ദ്, ദർബ്, ബർഖ്, തുവൈഖ് എന്നിവയാണവ. ഞായറാഴ്ച വൈകുന്നേരം വരെയാണ് വോട്ടുചെയ്യാനവസരമുള്ളത്. റിയാദ് മെട്രോയുടെ വെബ്‌സൈറ്റ് വഴി വോട്ടു ചെയ്യാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.

Latest News