Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പ്രമുഖ സാമൂഹ്യ പ്രവർത്തകൻ കലാം മണ്ണഞ്ചേരി നിര്യാതനായി

ജുബൈൽ- ജുബൈലിൽ സാമൂഹിക സാംസ്‌ക്കാരിക രംഗത്ത് സജീവമായ  ആലപ്പുഴ സ്വദേശി കലാം മണ്ണഞ്ചേരി (54) ഹൃദയാഘാതം മൂലം നിര്യാതനായി. ഇന്നുച്ചയ്ക്ക് വീട്ടിൽ വിശ്രമിച്ചു കൊണ്ടിരിക്കെ ഉറക്കത്തിൽ മരണപ്പെടുകയായിരുന്നു. 28 വർഷമായി  പ്രവാസിയായ ഇദ്ദേഹം ജുബൈൽ ആസ്ഥാനമായ ഐ ടി എച്ച് കമ്പനിയുടെ ജനറൽ മാനേജർ ആയി പ്രവർത്തിച്ചുവരികയായിരുന്നു. ജുബൈലിലെ മലയാളി സമൂഹത്തിൽ ഏറെ പരിചിതനായ ഇദ്ദേഹത്തിനു വലിയ സൗഹൃദവലയമുണ്ട്. ജുബൈലിലെ നിരവധി സാമൂഹിക സാംസ്‌ക്കാരിക സംഘടനകളുടെ നേതൃ നിരയിലുള്ള ഇദ്ദേഹം ജീവകാരുണ്യ ക്ഷേമ പ്രവർത്തിനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. ജുബൈൽ ആലപ്പുഴ വെൽഫെയർ അസോസിയേഷൻ രക്ഷാധികാരിയായ ഇദ്ദേഹം കഷ്ടത അനുഭവിക്കുന്ന പ്രവാസികൾക്ക് ഏറെ സഹായിയായിരുന്നു.  ഭാര്യ: ജാസ്മിൻ, ഏക മകൻ മാഹീൻ ജുബൈൽ ഇന്ത്യൻ സ്‌കൂൾ നാലാം തരാം വിദ്യാർഥിയാണ്. ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിന്റെ നടപടി ക്രമങ്ങൾ പൂർത്തീകരിക്കുന്നതിന് സാമൂഹ്യ പ്രവർത്തകരായ  സലിം ആലപ്പുഴ, അഷ്‌റഫ് മുവാറ്റുപുഴ  എന്നിവർ രംഗത്തുണ്ട്.

 

Latest News