നിയന്ത്രണങ്ങള്‍ക്ക് ശേഷം ആദ്യ വിമാനം റഫയില്‍

റിയാദ്- കൊറോണ വൈറസ് മൂലം ഏര്‍പ്പെടുത്തിയ  നിയന്ത്രണങ്ങള്‍ പിന്‍വലിച്ച ശേഷം റഫയിലെത്തിയ സൗദി എയര്‍ലൈന്‍സിന്റെ ആദ്യ വിമാനത്തിന് വാട്ടര്‍ഗണ്‍ സല്യൂട്ട്. വിമാനത്താവളത്തിലെ സിവില്‍ ഏവിയേഷന്‍ വിഭാഗമാണ് സ്വ്ീകരണം നല്‍കിയത്.
അന്തര്‍നഗര വിമാന യാത്രയ്ക്കുള്ള നിയന്ത്രണങ്ങള്‍ഡ സൗദി നീക്കിയിരുന്നു. ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിക്കുന്നതനുസരിച്ചാണ് ആഭ്യന്തര വിമാന സര്‍വീസുകള്‍ നടത്തുന്നത്.

 

Latest News