ഇബ്രാഹിം കുഞ്ഞിനെതിരായ കള്ളപ്പണക്കേസ്; വിജിലന്‍സ് സഹകരിക്കുന്നില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ്

കൊച്ചി- വി.കെ ഇബ്രാഹിം കുഞ്ഞിനെതിരായ കള്ളപ്പണ കേസിലെ അന്വേഷണ വിവരങ്ങള്‍ വിജിലന്‍സ് ഇതുവരെ കൈമാറിയില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഹൈക്കോടതിയില്‍. ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി അഞ്ച് തവണ രേഖകള്‍ കൈമാറാന്‍ ആവശ്യപ്പെട്ടിട്ടും അവഗണിച്ചുവെന്നും എന്‍ഫോഴ്‌സ്‌മെന്റ് കോടതിയെ അറിയിച്ചു. നിലവില്‍ ഏതാനും സാക്ഷിമൊഴികള്‍ മാത്രമാണ് വകുപ്പ് കൈമാറിയിട്ടുള്ളത്.ലഭ്യമായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കേസിലെ സാക്ഷികള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തുവെന്നും ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.നോട്ട്‌നിരോധന കാലത്ത് ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ട് വഴി പത്ത് കോടി കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരായ ആരോപണം. കേസ് പിന്‍വലിക്കാന്‍ ഇബ്രാഹിംകുഞ്ഞ് ശ്രമിക്കുന്നതായും പരാതിക്കാരന്‍ ആരോപിച്ചിരുന്നു.
 

Latest News