Sorry, you need to enable JavaScript to visit this website.

ആശുപത്രി ബില്‍ അടക്കാത്തതിന് ആശുപത്രി അധികൃതര്‍  രോഗിയെ തല്ലിക്കൊന്നു

ന്യൂദല്‍ഹി- ചികിത്സാ ചെലവ് നല്‍കാത്തതിന് ആശുപത്രി ജീവനക്കാര്‍ രോഗിയെ മര്‍ദ്ദിച്ചു കൊന്നു. അലിഗഡിലെ സ്വകാര്യ ആശുപത്രിയിലാണ്‌സംഭവം. അലിഗഡ് സ്വദേശിയായ സുല്‍ത്താന്‍ ഖാന്‍ എന്ന 44 കാരനെയാണ് നാലായിരം രൂപ ആശുപത്രി ബില്‍ അടക്കാത്തതിന് ജീവനക്കാര്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത്.കഴിഞ്ഞ വ്യാഴാഴ്ചയാണ് സുല്‍ത്താന്‍ ഖാന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയത്.മൂത്രം പോകുന്നത് സംബന്ധിച്ച് അസുഖം ഉണ്ടായിരുന്ന സുല്‍ത്താന്‍ ഖാന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയിരുന്നു.

എന്നാല്‍ അള്‍ട്രാസൗണ്ട് സ്‌കാനിങ് എടുക്കാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനായുള്ള ചെലവ് താങ്ങാനാകാത്തതിനാല്‍ തങ്ങള്‍ മടങ്ങിപ്പോരാന്‍ തീരുമാനിച്ചു. എന്നാല്‍ സ്‌കാനിങ് പോലും എടുക്കാതെ മരുന്നുകള്‍ക്ക് വേണ്ടി മാത്രം നാലായിരം രൂപ അടക്കാന്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് സുല്‍ത്താന്‍ഖാനുമായി ആശുപത്രി ജീവനക്കാര്‍ തര്‍ക്കമുണ്ടാക്കി.

തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങിപ്പോകാനൊരുങ്ങിയ അധികൃതര്‍ സുല്‍ത്താന്‍ ഖാനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഇതേതുര്‍ന്നാണ് അദ്ദേഹം മരിച്ചതെന്ന് കുടുംബം ആരോപിച്ചു.സിസിടിവി ദൃശ്യം പരിശോധിച്ച പോലിസ് കേസെടുത്തു. സുല്‍ത്താന്‍ ഖാന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം ആശുപത്രി അധികൃതര്‍ക്ക്  എതിരെ മറ്റ് നടപടികള്‍ സ്വീകരിക്കുമെന്ന് പോലിസ് അറിയിച്ചു
 

Latest News