Sorry, you need to enable JavaScript to visit this website.

പാലത്തായി പീഡനം: കുറ്റപത്രം നീളുന്നതിനെതിരെ കുട്ടികളുടെ സമരവീട് 

കണ്ണൂർ - പാലത്തായി പീഡനക്കേസിൽ കൂട്ടു പ്രതികള ഉടൻ അറസ്റ്റു ചെയ്യണെമന്നും അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകണമെന്നും ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കണ്ണൂർ ജില്ലാ കമ്മിറ്റി കുട്ടികളുടെ സമരവീട് സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ജവാദ് അമീർ ഉദ്ഘാടനം ചെയ്തു. 
പാലത്തായിയിൽ നാലാം ക്ലാസുകാരിയെ ബി.ജെ.പി നേതാവ് പീഡിപ്പിച്ച കേസ് മറ്റൊരു വാളയാറാവാൻ അനുവദിക്കില്ലെന്നും പോക്‌സോ കേസ് ചുമത്തി കൂട്ടു പ്രതികളെ ഉടൻ അറസ്റ്റു ചെയ്യണമെന്നും ജവാദ് ആവശ്യപ്പെട്ടു. സംഭവത്തിൽ അന്വേഷണം വൈകുന്തോറും കുറ്റപത്രം സമർപ്പിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. ഈ കേസ് അന്വേഷണം അട്ടിമറിക്കാനുള്ള നീക്കം ചെറുക്കണമെന്നും പെൺകുട്ടിക്ക് പരിരക്ഷ ഉറപ്പു വരുത്തണമെന്നും ജനറൽ സെക്രട്ടറി ആരിഫാ മെഹബൂബ് ആവശ്യപ്പെട്ടു.  


ജില്ലയിലെ വിവിധ മണ്ഡലങ്ങളിലായി നടന്ന സമര വീടുകൾക്ക് ജില്ലാ നേതാക്കളായ ശബീർ എടക്കാട്, ഡോ. മിസ്ഹബ് ഇരിക്കൂർ, അഞ്ജു ആന്റണി, മുഹ്‌സീൻ ഇരിക്കൂർ, അർഷാദ് ഉളിയിൽ, മശ്ഹൂദ് കെ.പി, ശഹ്‌സാന. സി.കെ, സഫൂറ നദീർ, റമീസ് നരയമ്പാറ, ശബീർ ഇരിക്കൂർ, ശരീഫ് കടവത്തൂർ എന്നിവർ നേതൃത്വം നൽകി. 
കേസിലെ പ്രതിയായ ബി.ജെ.പി നേതാവും അധ്യാപകനുമായ കെ. പത്മരാജനെ ഏപ്രിൽ 15 നു പോലീസ് അറസ്റ്റു ചെയ്തിരുന്നു. പ്രതി ഇപ്പോൾ റിമാൻഡിലാണ്. ഈ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചാണ് നടത്തുന്നത്. മാർച്ച് 18 നാണ് പീഡനത്തിനിരയായ പെൺകുട്ടി, മട്ടന്നൂർ മജിസ്‌ട്രേറ്റിന് രഹസ്യ മൊഴി നൽകിയത്.

 

Latest News