Sorry, you need to enable JavaScript to visit this website.

മലപ്പുറത്ത് 24 പേർക്ക് കൂടി രോഗബാധ

മലപ്പുറം- ജില്ലയിൽ 24 പേർക്ക് കൂടി ഇന്നലെ കോവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ രണ്ട് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും 22 പേർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നും എത്തിയവരാണെന്ന് ജില്ലാ കലക്ടർ കെ.ഗോപാലകൃഷ്ണൻ അറിയിച്ചു. 
ഇവരിൽ ആറ് പേർ വിവിധ ജില്ലകളിലും ശേഷിക്കുന്നവർ മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്. 


ജൂൺ 22 ന് ബംഗളൂരുവിൽ നിന്നെത്തിയ നന്നമ്പ്ര ചെറുമുക്ക് സ്വദേശി(25), ജൂൺ 20 ന് മഹാരാഷ്ട്രയിലെ ഭീവണ്ടിയിൽ നിന്നെത്തിയ നിറമരുതൂർ സ്വദേശി(35) എന്നിവരാണ് ഇതര സംസ്ഥാനങ്ങളിൽ നിന്ന് ജില്ലയിലെത്തി രോഗ ബാധിതരായവർ. ജൂൺ 28 ന് ദോഹയിൽ നിന്ന് ഒരേ വിമാനത്തിലെത്തിയ കുറ്റിപ്പുറം നടുവട്ടം സ്വദേശി(41), തെന്നല സ്വദേശി(28), ജൂൺ 22 ന് റാസൽഖൈമയിൽ നിന്നെത്തിയ മഞ്ചേരി പയ്യനാട് സ്വദേശി(22), ജൂൺ 25 ന് റാസൽഖൈമയിൽ നിന്നെത്തിയ തൃക്കലങ്ങോട് ആമയൂർ സ്വദേശി(30), ജൂൺ 29 ന് റിയാദിൽ നിന്നെത്തിയ കോഡൂർ വലിയാടിലെ രണ്ട് വയസുകാരി, ജൂൺ 20 ന് ജിദ്ദയിൽ നിന്നെത്തിയ മമ്പാട് നടുവത്ത് സ്വദേശി(37), ജൂൺ 22 ന് റാസൽഖൈമയിൽ നിന്നെത്തിയ ആനക്കയം മുട്ടിപ്പാലം സ്വദേശി(34), ജൂൺ 22 ന് ഷാർജയിൽ നിന്നെത്തിയ കുറ്റിപ്പുറം നടുവട്ടം സ്വദേശി(49), ജൂൺ 28 ന് ദോഹയിൽ നിന്നെത്തിയ കുറുവ സ്വദേശി(38), ജൂൺ 29 ന് ഷാർജയിൽ നിന്നെത്തിയ വെളിയങ്കോട് ഗ്രാമം സ്വദേശി(20), ജൂൺ 10 ന് റിയാദിൽ നിന്നെത്തിയ പെരുമ്പടപ്പ് കോടത്തൂർ സ്വദേശി(45), ജൂൺ 23 ന് മസ്‌ക്കത്തിൽ നിന്നെത്തിയ ഒഴൂർ സ്വദേശി(52), ജൂൺ 23 ന് അബുദാബിയിൽ നിന്നെത്തിയ മംഗലം കൂട്ടായി സ്വദേശി(31), ജൂൺ 22 ന് ദുബായിൽ നിന്നെത്തിയ രണ്ടത്താണി സ്വദേശിനി(22), ജൂൺ 30 ന് ഒമാനിൽ നിന്നെത്തിയ ആലിപ്പറമ്പ് സ്വദേശി(37), ജൂൺ 28 ന് റിയാദിൽ നിന്നെത്തിയ വണ്ടൂർ മേലേമടത്തുള്ള ഒരു വയസുകാരി എന്നിവർക്ക് വിദേശങ്ങളിൽ നിന്നെത്തിയ ശേഷവും രോഗം സ്ഥിരീകരിച്ചു. 
ഇവരെക്കൂടാതെ മലപ്പുറം ജില്ലക്കാരായ ആറ് പേർ മറ്റു ജില്ലകളിലും ചികിത്സയിലുണ്ട്.

 

Latest News