Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കാറിനു പകരം ഇ-ബൈക്കുമായി ബോൾട്ട് 

ഇലക്ട്രിക് ബൈക്ക് ഷെയറിംഗ് സേവനവുമായി ബോൾട്ട് രംഗത്ത്. ഓൺലൈൻ ടാക്‌സി സേവന കമ്പനിയായ ഊബർ ടെക്‌നോളജീസിന്റെ യൂറോപ്യൻ എതിരാളിയായ ബോൾട്ട്  പാരീസിലാണ് ഇലക്ട്രിക് ബൈക്ക് പങ്കിടുന്ന സേവനം ആരംഭിച്ചത്. ഈ വർഷം തന്നെ കൂടുതൽ യൂറോപ്യൻ തലസ്ഥാനങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു.
വാടകയ്ക്ക് സ്‌കൂട്ടറും ഭക്ഷണ വിതരണവും ബോൾട്ട് വാഗ്ദാനം ചെയ്യുന്നു.


പ്രകൃതിക്ക് ഇണങ്ങുന്ന ഹരിത, വ്യക്തിഗത ഗതാഗത മാർഗങ്ങൾക്കായുള്ള ആവശ്യം നിറവേറ്റാൻ സഹായിക്കുന്നതാണ് തങ്ങളുടെ ഇ-ബൈക്ക് സേവനമെന്ന് കമ്പനി അവകാശപ്പെടുന്നു. 
കോവിഡ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ഡൗണിൽനിന്ന് യൂറോപ്യൻ നഗരങ്ങൾ ക്രമേണ പുറത്തുവന്നതോടെ പരിസ്ഥതി സംരക്ഷണത്തിനു പുറമെ, വ്യക്തി ഗതാഗതത്തിനുതകുന്ന സേവനങ്ങളുടെ ആവശ്യം വർധിച്ചിരിക്കയാണെന്ന് ബോൾട്ട് മേധാവി ദിമിത്രി പിവൊവറോവ് പ്രസ്താവനയിൽ പറഞ്ഞു. 2013 ൽ സ്ഥാപിതമായ ബോൾട്ടിന് ഇപ്പോൾ 35 രാജ്യങ്ങളിലായി മൂന്ന് കോടിയിലേറെ ഉപയോക്താക്കളുണ്ട്. ആഫ്രിക്കയിലേയും കിഴക്കൻ യൂറോപ്പിലേയും പ്രധാന നഗരങ്ങളിൽ ഊബറിൽനിന്നാണ് ബോൾട്ട് ബിസിനസ് പിടിച്ചെടുക്കുന്നുത്. മെയ് മാസത്തിൽ ലണ്ടൻ ആസ്ഥാനമായുള്ള നിക്ഷേപ സ്ഥാപനമായ നയാ ക്യാപിറ്റൽ മാനേജ്‌മെന്റിൽനിന്ന് ബോൾട്ട് 10 കോടി യൂറോ സമാഹരിച്ചിരുന്നു.  

 

Latest News