Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കൊല്ലം സ്വദേശി ജുബൈലിൽ ആത്മഹത്യ ചെയ്ത നിലയിൽ

ജുബൈൽ- കൊല്ലം ഓടനാവട്ടം കൊടവട്ടൂർ അമ്പാടിയിൽ മധുസൂദന(58)നെ ജുബൈലിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. രണ്ടാഴ്ച മുമ്പ് കടുത്ത പനിയും ശ്വാസ തടസ്സവും കാരണം ജുബൈൽ െ്രെകസിസ് മാനേജ്‌മെന്റ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കോവിഡ് പരിശോധനയിൽ പോസിറ്റിവ് സ്ഥിരീകരിച്ചിരുന്നു. മറ്റു ഗുരുതരമായ സാഹചര്യമല്ലാത്തതിനാൽ ഹോം ക്വറന്റൈൻ നിർദ്ദേശിച്ചതിനെ തുടർന്ന് താമസ സ്ഥലത്തേക്ക് മാറ്റിയെങ്കിലും  ചില മാനസിക അസ്വാസ്ഥ്യങ്ങൾ പ്രകടിപ്പിച്ചിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. ജുബൈൽ ക്രൈസിസ് മാനേജ്‌മെന്റ് മാനസികമായ പിന്തുണ നൽകി ഇദ്ദേഹത്തിന് ഉപദേശങ്ങൾ  നല്കിയിരുന്നുങ്കിലും താമസ സ്ഥലത്തു ഇദ്ദേഹം ജീവനൊടുക്കുകയായിരുന്നു. ഭാര്യ: സുധർമ്മ. മക്കൾ: അഭിരാമി, അഭിജിത്.

 

Latest News