Sorry, you need to enable JavaScript to visit this website.

താജ്മഹലും ചെങ്കോട്ടയും തിങ്കളാഴ്ച തുറക്കും

ന്യൂദൽഹി- കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയ താജ്മഹൽ, ദൽഹിയിലെ ചെങ്കോട്ട എന്നിവ തിങ്കളാഴ്ച മുതൽ വീണ്ടും തുറക്കും. മാർച്ചിൽ ലോക്ഡൗൺ ഏർപ്പെടുത്തിയത് മുതൽ ഈ ചരിത്രസ്മാരകങ്ങൾ തുറന്നിരുന്നില്ല. ഇതോടൊപ്പം രാജ്യത്തെ 3,400 ചരിത്രസ്മാരകങ്ങളും അടച്ചിരുന്നു. മാർച്ച് 17 മുതലാണ് ഇവ അടച്ചിരുന്നത്. 820 മതകേന്ദ്രങ്ങൾ നേരത്തെ തുറന്നിരുന്നു. അതേസമയം, ചരിത്രസ്മാരകങ്ങൾ തുറക്കുന്നത് സംബന്ധിച്ച് അതാത് സംസ്ഥാന സർക്കാറുകൾക്ക് തീരുമാനമെടുക്കാം.

 

Latest News