ദല്‍ഹിയില്‍ പന്തളം സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു

ന്യൂദല്‍ഹി- ദല്‍ഹിയില്‍ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു. പന്തളം സ്വദേശി തങ്കച്ചന്‍ മത്തായി (65) ആണ് മരിച്ചത്. കഴിഞ്ഞ ഒരാഴ്ച്ചയായി കോവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ദല്‍ഹിയില്‍ നിരവധി മലയാളികള്‍ക്കാണ് കോവിഡ് ബാധ മൂലം ജീവന്‍ നഷ്ടമായത്. രാജ്യത്ത് കോവിഡ് ബാധ രൂക്ഷമായ സംസ്ഥാനങ്ങളിലൊന്നാണ് ദല്‍ഹി. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്ലാസ്മ ബാങ്കിന് ദല്‍ഹി സര്‍ക്കാര്‍ തുടക്കമിട്ടിട്ടുണ്ട്.

കോവിഡ് ഭേദമാകുന്നവരുടെ നിരക്ക് വര്‍ധിക്കുന്നത് ആശാവഹമാണെന്നാണ് മുഖ്യമന്ത്രി കെജിരിവാള്‍ പറഞ്ഞത്. ദല്‍ഹിയിലെ രോഗമുക്തിനിരക്ക് 66.79% ആയി ഉയര്‍ന്നു. 26,270 പേരാണ് കോവിഡ് ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
 

Latest News