ബ്ലാക്ക്‌മെയില്‍ കേസ്; സ്വര്‍ണം പണയം വെച്ച യുവാവ് അറസ്റ്റില്‍

കൊച്ചി- ബ്ലാക്ക്‌മെയിലിങ് കേസില്‍ ഒരു പ്രതി കൂടി അറസ്റ്റിലായി. എറണാകുളം സ്വദേശിയും പ്രധാനപ്രതിയായ റഫീഖിന്റെ ഭാര്യാസഹോദരനുമായ ഷമീല്‍ ആണ് അറസ്റ്റിലായത്. യുവതികളില്‍ നിന്ന് തട്ടിയെടുത്ത സ്വര്‍ണം പണയം വെച്ചത് ഷമീമാണ്. അതേസമയം പണയം വെച്ച ഒന്‍പതര പവന്‍ സ്വര്‍ണം പോലിസ് കണ്ടെടുത്തു.

തന്റെ ഭര്‍ത്താവും മുഖ്യപ്രതിയുമായ റഫീഖ് സഹോദരനെ ചതിച്ചതാണെന്നും കളവ് സ്വര്‍ണമാണെന്ന് പറയാതെ പണയം വെക്കാന്‍ ഏല്‍പ്പിച്ചതാണെന്നും ഷമീമിന്റെ സഹോദരി പറഞ്ഞു. റഫീഖ് തന്നെയും വഞ്ചിച്ചിട്ടുണ്ട്.  ഷംന കാസിമുമായുള്ള ഫോണ്‍ വിളിയുടെ പേരില്‍ വീട്ടില്‍ വഴക്കുണ്ടാകാറുണ്ട്. യുവതികളെ വഞ്ചിച്ച് നേടിയ പണം കൊണ്ട് റഫീഖ് ആഡംബര ജീവിതം നയിച്ചുവെന്നും റഫീഖിന്റെ ഭാര്യ ആരോപിച്ചു.
 

Latest News