പുൽപള്ളി-വഴിത്തർക്കത്തിനിടെ പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്കു മുന്നിൽ ഉടുവസ്ത്രം അഴിച്ചു നഗ്നത പ്രദർശിപ്പിച്ചയാളെ പോലീസ് അറസ്റ്റു ചെയ്തു. വേലിയമ്പം കാനമ്പിള്ളിയിൽ അബ്രഹാമിനെയാണ് കേണിച്ചിറ അഡീഷണൽ എസ്.ഐ കെ.വി.സജിമോൻ അറസ്റ്റു ചെയ്തത്. പ്രതി നഗ്നതാപ്രദർശനം നടത്തിയ സമയം കുട്ടിയുടെ അമ്മയും സ്ഥലത്തുണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് സംഭവം. കുട്ടിയുടെ അമ്മയുടെ പരാതിയിൽ പോക്‌സോ നിയമപ്രകാരമാണ് അബ്രഹാമിനെതിരെ കേസ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.






