വാഹന പരിശോധനാ കേന്ദ്രങ്ങളുടെ പ്രവൃത്തിസമയം ദീർഘിപ്പിച്ചു

റിയാദ്- ഫഹ്‌സുദ്ദൗരി എന്ന പേരിൽ അറിയപ്പെടുന്ന വാഹന പരിശോധനാ (മോട്ടോർ വെഹിക്കിൾ പീരിയോഡിക്കൽ ഇൻസ്‌പെക്ഷൻ) കേന്ദ്രങ്ങളുടെ പ്രവൃത്തി സമയം ദീർഘിപ്പിച്ചു. ഇന്നലെ മുതൽ ഇത് നിലവിൽവന്നു. റിയാദ് 1, റിയാദ് 2, മക്ക, മദീന, ജിദ്ദ 1, ജിദ്ദ 2, ദമാം, ഹുഫൂഫ്, അബഹ, തായിഫ്, തബൂക്ക്, ഹായിൽ, അൽഖസീം, അൽഖർജ്, ജിസാൻ, നജ്‌റാൻ, ഹഫർ അൽബാത്തിൻ എന്നീ സെന്ററുകൾ ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ ഏഴു മുതൽ രാത്രി പതിനൊന്നു വരെ തുറന്ന് പ്രവർത്തിക്കും. വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ ഏഴു മുതൽ രാത്രി പത്തു വരെയാണ് ഈ കേന്ദ്രങ്ങൾ പ്രവർത്തിക്കുക. 
അൽജൗഫ്, ബീശ, മജ്മ, അൽബാഹ, മഹായിൽ അസീർ, അറാർ, ഖുറയ്യാത്ത്, വാദിദവാസിർ, അൽഖഫ്ജി, അൽഖുർമ, അൽറസ് എന്നീ വാഹന പരിശോധനാ കേന്ദ്രങ്ങൾ ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ ഏഴു മുതൽ വൈകീട്ട് നാലു വരെയും വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ ഏഴു മുതൽ ഉച്ചക്ക് രണ്ടു വരെയും തുറന്ന് പ്രവർത്തിക്കുമെന്നും അധികൃതർ അറിയിച്ചു.
 

Latest News