ന്യൂദല്‍ഹി- അതിര്‍ത്തിയിലെ ചില സംഘര്‍ഷ മേഖലയില്‍നിന്ന് സൈനികരെ പിന്‍വലിക്കുന്നത് സംബന്ധിച്ച നിബന്ധനകളില്‍ ഇന്ത്യയുടേയും ചൈനയുടേയും സൈനിക പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായതായി ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണ രേഖയില്‍നിന്ന് ഇരു രാജ്യങ്ങളുടെയും സൈനികരെ പിന്‍വലിക്കുന്നത് സംബന്ധിച്ചുള്ള നിബന്ധനകളിലാണ് ധാരണയിലെത്തിയതത്രെ.
ലഡാക്കിലെ 14, 15, 17 പട്രോളിംഗ് പോയിന്റുകളില്‍നിന്നുള്ള സൈനിക പിന്‍മാറ്റം സംബന്ധിച്ചാണ് നിലവില്‍ ധാരണയിലെത്തിയിരിക്കുന്നത്. ഗാല്‍വന്‍ താഴ്‌വരയില്‍ ഇന്ത്യയുടെ അതിര്‍ത്തിരേഖയില്‍നിന്ന് നൂറിലധികം മീറ്ററുകള്‍ അകലേക്ക് ചൈനീസ് സൈന്യത്തെ പിന്‍വലിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. പാന്‍ഗോങ് തടാക മേഖലയിലെ സംഘര്‍ഷാവസ്ഥ അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചയില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.