ഓൺലൈൻ വിദ്യാഭ്യാസം:രാഹുൽ ഗാന്ധി എം.പി 175 ടിവികൾ കൂടി നൽകി

വയനാട്ടിലെ പട്ടികവർഗ വിദ്യാർഥികൾക്കു ഓൺലൈൻ പഠനസൗകര്യം ഒരുക്കുന്നതിനു രാഹുൽഗാന്ധി എം.പി നൽകിയ 175 ടി.വി സെറ്റുകൾ ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ പരിശോധിക്കുന്നു.

കൽപറ്റ-വയനാട്ടിലെ പട്ടികവർഗ വിദ്യാർഥികൾക്കു ഓൺലൈൻ പഠനസൗകര്യം ഒരുക്കുന്നതിനു രാഹുൽഗാന്ധി എം.പി  175 ടി.വി സെറ്റുകൾ കൂടി നൽകി. എം.പിയെ പ്രതിനിധാനം ചെയ്തു ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ സെറ്റുകൾ ജില്ലാ ഭരണകൂടത്തിനു കൈമാറി. എം.പി നേരത്തേ 50 ടെലിവിഷൻ സെറ്റുകൾ നൽകിയിരുന്നു. ബത്തേരി, വൈത്തിരി, മാനന്തവാടി താലൂക്കുകളിലെ തെരഞ്ഞെടുത്ത ക്ലബുകൾ, വായനശാലകൾ എന്നിവ കേന്ദ്രീകരിച്ചു വിദ്യാഭ്യാസ വകുപ്പ്  മുഖേനയാണ് ടെലിവിഷനുകൾ സ്ഥാപിക്കുന്നത്.

Latest News