Sorry, you need to enable JavaScript to visit this website.

കോവിഡ്: ദൽഹിയിൽ നിയന്ത്രണവിധേയമെന്ന് കെജ്രിവാൾ

ന്യൂദൽഹി- ദൽഹിയിൽ കോവിഡ് വ്യാപനം നിയന്ത്രണവിധേയമാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ജൂൺ അവസാനത്തോടെ ദൽഹിയിൽ 60,000 ആക്ടീവ് കേസുകളുണ്ടാകുമെന്ന് നേരത്തെ പ്രതീക്ഷിച്ചിരുന്നെങ്കിലും നിലവിൽ 26,000 രോഗികൾ മാത്രമാണുള്ളതെന്നും കെജ്രിവാൾ വ്യക്തമാക്കി. ദിനംപ്രതി പുതിയ രോഗികളുടെ എണ്ണത്തിൽ കുറവുണ്ടെന്നും അദ്ദേഹം പറഞ്ഞു. 4,000 രോഗികളുണ്ടായിരുന്ന സ്ഥാനത്ത് അത 2,500 ആയി ചുരുങ്ങിയിട്ടുണ്ട്. 87,000 പേർക്കാണ് ഇതോടകം ദൽഹിയിൽ കോവിഡ് ബാധിച്ചത്. 24 മണിക്കൂറിനിടെ 2,199 പേർക്ക് രോഗം പിടികടി. 62 പേർ മരിക്കുകയും ചെയ്തു. സംസ്ഥാനത്ത് കോവിഡ് പരിശോധനകളുടെ എണ്ണം കൂട്ടിയെന്നും കെജ്രിവാൾ അറിയിച്ചു.

 

Latest News