പരാതിക്കാരിക്ക് മുമ്പില്‍ പോലിസുകാരന്‍ സ്വയംഭോഗം ചെയ്തു; വീഡിയോ സോഷ്യല്‍മീഡിയയില്‍

ലഖ്‌നൗ-ഉത്തര്‍പ്രദേശില്‍ പരാതി നല്‍കാനെത്തിയ യുവതിയുടെയും മകളുടെയും മുമ്പില്‍ വെച്ച് സ്വയംഭോഗം ചെയ്ത പോലിസ് ഇന്‍സ്‌പെക്ടറുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ . ജൂണ്‍ 22ന് ഡിയോറയിലാണ് സംഭവം.ബട്ടാണി പോലിസ് സ്‌റ്റേഷനിലെ എസ്എച്ച്ഓ ദീഷ്മപാല്‍ സിങ് ആണ് പരാതിക്കാരിയുടെ മുമ്പില്‍ സ്വയംഭോഗം ചെയ്തത്. .യുവതി പലതവണ ഭൂമിപ്രശ്‌നം സംബന്ധിച്ച് പരാതി നല്‍കാന്‍ പോലിസ് സ്‌റ്റേഷനിലെത്തിയിരുന്നു.

എന്നാല്‍ ഇയാള്‍ ഇത്തരത്തില്‍ സ്ഥിരമായി പെരുമാറുകയായിരുന്നു. ഗത്യന്തരമില്ലാതെ അവര്‍ തന്നെ വീഡിയോയെടുത്ത് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച്. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പോലിസുകാരനെതിരെ കേസെടുത്തതായും സസ്‌പെന്റ് ചെയ്തുവെന്നും എസ്പി ശിപാഠി മിശ്ര അറിയിച്ചു. ഈ വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്.
 

Latest News