Sorry, you need to enable JavaScript to visit this website.

 തമിഴ്‌നാട്ടില്‍ കേന്ദ്രസര്‍ക്കാരിന്റെ പവര്‍ പ്ലാന്റില്‍ വീണ്ടും പൊട്ടിത്തെറി; നാലു മരണം,13 പേര്‍ക്ക് പരിക്ക്

ചെന്നൈ- തമിഴ്‌നാട്ടില്‍ കഡലൂര്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയുണ്ടായി നാലു പേര്‍ മരിച്ചു. പതിമൂന്ന് പേര്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഡല്ലൂരിലെ കേന്ദ്രസര്‍ക്കാരിന്റെ എന്‍എല്‍സി ഇന്ത്യാ ലിമിറ്റഡിലാണ് പൊട്ടിത്തെറിയുണ്ടായത്. പരിക്കേറ്റ മുഴുവന്‍ പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രണ്ട് മാസത്തിനിടെ ഇത് രണ്ടാംതവണയാണ് ഈ പ്ലാന്റില്‍ പൊട്ടിത്തെറിയുണ്ടാകുന്നത്.

പ്ലാന്റിലെ രണ്ടാമത്തെ യൂനിറ്റിലുള്ള പവര്‍പ്ലാന്റിലെ ബോയിലറാണ് പൊട്ടിത്തെറിച്ചത്. കഴിഞ്ഞ മെയ് മാസം സമാനരീതിയിലുള്ള അപകടത്തില്‍ എട്ട് പേര്‍ക്കാണ് പൊള്ളലേറ്റത്. ഇതേതുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിവെച്ച പ്ലാന്റ് പുനരാരംഭിച്ചിരുന്നു.സ്ഥിര,കരാര്‍ ജീവനക്കാരായ 270000തൊഴിലാളികളാണ് ഈ ഫാക്ടറിയിലുള്ളത്.3940 മെഗാവാട്ട് വൈദ്യുതിയാണ് കമ്പനി ഉല്‍പ്പാദിപ്പിക്കുന്നത്. പൊട്ടിത്തറിയുണ്ടായ യൂനിറ്റില്‍ മാത്രം 1470 മെഗാവാട്ടാണ് ഉല്‍പ്പാദിപ്പിക്കുന്നത്. 

Latest News