വിവാഹ പാര്‍ട്ടിയില്‍ പങ്കെടുത്ത 80 പേര്‍ക്ക് കോവിഡ്; ബിഹാറില്‍ സൂപ്പര്‍ സ്പ്രഡ് എന്ന് സംശയം

പട്‌ന- പട്‌നയില്‍ പാലിഗഞ്ചില്‍ വിവാഹ പാര്‍ട്ടിയില്‍ പങ്കെടുത്ത എണ്‍പത് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് അതിശക്തമായ കോവിഡ് വ്യാപനത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. ജൂണ്‍ 15ന് നടന്ന വിവാഹത്തില്‍ മുന്നൂറ് പേരായിരുന്നു പങ്കെടുത്തത്. രണ്ട് ദിവസത്തിന് ശേഷം വരന്‍ മരിക്കുകയും ചെയ്തിരുന്നു.അദ്ദേഹത്തിന്റെ കോവിഡ് പരിശോധന നടത്താതെ മൃതദേഹം സംസ്‌കരിച്ചു.

ഇതേതുടര്‍ന്ന് ബിഹാറില്‍ കോവിഡ് 19 സൂപ്പര്‍ സ്പ്രഡ് സംഭവിച്ചതായി ആരോഗ്യവകുപ്പ് സംശയിക്കുന്നു. പാലിഗഞ്ചിലെയും നൗബത്പൂര്‍ ,ബിഹട എന്നീ സ്ഥലങ്ങളിലെയും വധുവിന്റെ ബന്ധുക്കള്‍ അടക്കം മുന്നൂറില്‍പരം പേരെ കോവിഡ് പരിശോധനക്ക് വിധേയരാക്കി. സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചിട്ടുണ്ടോ എന്ന് തിരിച്ചറിയാനായിരുന്നു ടെസ്റ്റ്. ഇതില്‍ എണ്‍പതില്‍ പരം പേര്‍ക്ക് വൈറസ്  ബാധ ഉണ്ടായിട്ടുണ്ടെന്ന് കണ്ടെത്തി. ഇവരെ നിരീക്ഷണകേന്ദ്രങ്ങളിലേക്ക് മാറ്റി. പാലിഗഞ്ച് സബ്ഡിവിഷനെ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.
 

Latest News