സബ്‌സിഡിയില്ലാത്ത പാചക വാതകത്തിന് നാലര രൂപവരെ കൂട്ടി

ന്യൂദല്‍ഹി- സബ്‌സിഡിയില്ലാത്ത പാചക വാതക വില നഗരങ്ങളില്‍ സിലിണ്ടറിന് നാലര രൂപ വരെ വര്‍ധിപ്പിച്ചു. തുടര്‍ച്ചയായി രണ്ടാമത്ത മാസമാണ് എല്‍.പി.ജി വില കൂട്ടുന്നത്.
മൂന്നുമാസം കുറച്ചതിനുശേഷമാണ് പാചക വാതക നിരക്ക് വര്‍ധിപ്പിച്ചു തുടങ്ങിയത്.  പുതിയ നിരക്ക് വര്‍ധന ബുധനാഴ്ച പ്രാബല്യത്തില്‍വന്നു.  സബ്‌സിഡിയില്ലാത്ത എല്‍പിജിയുടെ വില ദല്‍ഹിയില്‍  സിലിണ്ടറിന് ഒരു രൂപ (14.2 കിലോഗ്രാം), കൊല്‍ക്കത്തയില്‍ 4.50 രൂപ, മുംബൈയില്‍ 3.50 രൂപ, ചെന്നൈയില്‍ നാല് രൂപ എന്നിങ്ങനെയാണ് വര്‍ധിപ്പിച്ചത്.  
14.2 കിലോ സിലിണ്ടര്‍ വില: ദല്‍ഹി- 594 രൂപ, കൊല്‍ക്കത്ത-620.50, മുംബൈ-594, ചെന്നൈ-610.50

 

Latest News