വാഷിംഗ്ടണ്‍- അമേരിക്കയില്‍ 24 മണിക്കൂറിനിടെ 1199 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് കോവിഡ് മരണങ്ങള്‍ വീണ്ടും വര്‍ധിക്കുകയാണെന്ന് ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല കണക്ക് വ്യക്തമാക്കുന്നു.
ജൂണ്‍ പത്ത് മുതല്‍ പ്രതിദിന മരണം ആയിരം കടന്നിരുന്നില്ല. ഇതുവരെ അമേരിക്കയില്‍ 1,27,322 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 24 മണിക്കൂറിനിടെ 42,528 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.






