Sorry, you need to enable JavaScript to visit this website.

പാലക്കാട് സ്വദേശി സൗദിയില്‍ കോവിഡ് ബാധിച്ചു മരിച്ചു

ഖമീഷ് മുശൈത്ത് -പാലക്കാട് മാങ്കുറുശ്ശി തെക്കുംമുറി സ്വദേശി  സാമിയാർ മകൻ രാമകൃഷ്ണൻ (64) കോവിഡ് ബാധിച്ച് സൗദി അറേബ്യയയിലെ ഖമീസ് മുഷൈത്ത്  ഗവൺമെന്റ് ഹോസ്പിറ്റലിൽ മരിച്ചു.

ഒരാഴ്ചയായി മദനി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 28 വർഷമായി ഖമീസ് മുശൈത്തിൽ  ടൈലർ ആയി പ്രവാസജീവിതം നയിക്കുന്ന രാമകൃഷ്ണൻ പ്രവാസികൾക്കിടയിൽ  വി സി ആർ എന്ന ചുരുക്കപ്പേരിൽ ആണ് അറിയപ്പെട്ടിരുന്നത്. 2019 ജൂൺ മാസത്തിലാണ് ലീവ് കഴിഞ്ഞ് നാട്ടിൽ നിന്ന് അവസാനം ഖമീസിലേക്ക്  തിരിച്ചുവന്നത്.

കോവിഡ് ബാധിച്ചു മരിച്ചതിനാൽ മൃതദേഹം അബഹയിൽ തന്നെ മറവ് ചെയ്യുന്നതിന് വേണ്ടിയുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ ഇന്ത്യൻ സോഷ്യൽ ഫോറം അസീർ റീജിയൻ എക്സിക്യൂട്ടീവ് മെമ്പറും ജിദ്ദ കോൺസുലേറ്റ് അബഹ സാമൂഹികക്ഷേമ വിഭാഗം പ്രവർത്തകനുമായ ഹനീഫ മഞ്ചേശ്വരം രംഗത്തുണ്ട്.
     
ഭാര്യ പ്രേമ. മകൻ പ്രദീപ് ഒമാനിൽ ഒരു ഇലക്ട്രിക്കൽ കമ്പനിയിൽ ജോലി ചെയ്യുന്നു. വിവാഹിതരായ രണ്ടു പെണ്‍ മക്കൾ- പ്രബിത, അശ്വതി.

 

 

Latest News