റിയാദ്- സൗദി അറേബ്യയില്‍ മൂല്യവര്‍ധിത നികുതി 15 ശതമാനമായി വര്‍ധിപ്പിച്ച പശ്ചാത്തലത്തില്‍ സൗദി അറാംകോ പുതിയ ഇന്ധന വില പ്രഖ്യാപിച്ചു.
പെട്രോള്‍ 91- ലിറ്ററിന് 0.98 റിയാല്‍, പെട്രോള്‍ 95- 1.18 റിയാല്‍, ഡീസല്‍-0.52 റിയാല്‍, മണ്ണെണ്ണ- 0.70 റിയാല്‍ എന്നിങ്ങനെയാണ് പുതിയ വില.
ജൂലൈ 10 വരെയാണ് പുതുക്കിയ നിരക്ക്. 91 ഇനം പെട്രോളിന് 90 ല്‍നിന്ന് 98 ഹലലയായും 95 ന് 1.08ല്‍ നിന്ന് 1.18 റിയാലായും ഉയര്‍ന്നു. ഡീസലിന് 47 ഹലലായിരുന്നത് 52 ഹലലയായും മണ്ണെണ്ണക്ക് 64 ഹലലയില്‍ നിന്ന് 70 ഹലലയായും ഉയര്‍ന്നു.