Sorry, you need to enable JavaScript to visit this website.

സൗദിയില്‍നിന്ന് ഇന്ത്യയിലേക്ക് കൂടുതല്‍ ചാര്‍ട്ടര്‍ വിമാനങ്ങള്‍; കേരളത്തിലേക്ക് 20

ടാറ്റ സണ്‍സ് മിഡില്‍ ഈസ്റ്റ് സംഘടിപ്പിച്ച ടാറ്റ നെറ്റ് വര്‍ക്ക് ഫോറത്തെ ഇന്ത്യന്‍ അംബാസഡര്‍ ഡോ.ഔസാഫ് സഈദ് അഭിസംബോധന ചെയ്യുന്നു.

റിയാദ്- വരുന്ന ആഴ്ചകളില്‍ കേരളത്തിലേക്ക് 20 വിമാനങ്ങളടക്കം 29 ചാര്‍ട്ടര്‍ വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്തതായി ഇന്ത്യന്‍ എംബസി അറിയിച്ചു. ദല്‍ഹി-രണ്ട്, മഹാരാഷ്ട്ര-രണ്ട്, തമിഴ്‌നാട്-മൂന്ന്, കര്‍ണാടക-ഒന്ന്, തെലങ്കാന-ഒന്ന് എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലേക്കുള്ള വിമാനങ്ങള്‍.

ഇതിനു പുറമെ, വന്ദേഭാരത് മിഷന്റെ നാലാംഘട്ടത്തില്‍ മൂന്ന് വിമാനങ്ങള്‍ കൂടി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജിദ്ദ-അഹമ്മദാബാദ്, ദമാം-ജയ്പൂര്‍, റിയാദ്-ജയ്പൂര്‍ എന്നീ വിമാനങ്ങളുടെ തീയതി ഉടന്‍ പ്രഖ്യാപിക്കും.
55 വന്ദേഭാരത് മിഷന്‍ വിമാനങ്ങളിലും 71 ചാര്‍ട്ടര്‍ വിമാനങ്ങളിലുമായി  24,000 ഇന്ത്യക്കാരെ ഇതിനകം നാടുകളിലെത്തിച്ചു.  

വിവിധ കമ്പനികളും സംഘടനകളും 71 ചാര്‍ട്ടര്‍ വിമാനങ്ങളിലായി 13,000 ഇന്ത്യക്കാരെയാണ്  നാടുകളിലെത്തിച്ചത്. ഇതില്‍ 34 വിമാനങ്ങള്‍ കേരളത്തിലേക്കായിരുന്നു. ദല്‍ഹി-11, കര്‍ണാടക-എട്ട്, തമിഴ്‌നാട്-മൂന്ന്, യു.പി, രാജസ്ഥാന്‍-മൂന്ന് വീതം, ആന്ധ്രപ്രദേശ്, ഗുജറാത്ത്-രണ്ടുവീതം, ബിഹാര്‍, തെലങ്കാന-ഒന്നുവീതം എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലേക്ക് പോയ ചാര്‍ട്ടര്‍ വിമാനങ്ങള്‍.

 

 

Latest News