കോവിഡ്- തിരുവനന്തപുരം സ്വദേശി നിര്യാതനായി

റിയാദ് - തിരുവനന്തപുരം പാറശ്ശാല കാകോട്ടുകോണം സ്വദേശി പരിയാത് വില്ല ചെല്ലപ്പന്‍ മണി (57) റിയാദില്‍ കോവിഡ് ബാധിച്ച് മരിച്ചു.  ഒരാഴ്ച മുമ്പ് പനിയും ശ്വാസതടസവും അനുഭവപെട്ടതിനെ തുടര്‍ന്ന് കിംഗ് ഖാലിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വൃക്ക രോഗി കൂടിയായ ഇദ്ദേഹത്തിന് കോവിഡ് പരിശോധനയില്‍ പോസിറ്റീവ് ആയിരുന്നു. 
കഴിഞ്ഞ 30 വര്‍ഷമായി റിയാദിലെ  ഒരു നിര്‍മാണ കമ്പനിയിലെ ജീവനക്കാരനാണ്. ഭാര്യ :ഉഷ . രണ്ടു മക്കള്‍ മഞ്ജുള ,മനു.

Tags

Latest News