Sorry, you need to enable JavaScript to visit this website.

നോർക്ക ഹെൽപ്പ് ഡെസ്‌ക്കിന്റെ ആദ്യ ചാർട്ടേർഡ് വിമാനം ദമാമിൽനിന്നും കൊച്ചിയിലേക്ക് പറന്നു

ദമാം- ദമാം നോർക്ക ഹെൽപ്പ്് ഡെസ്‌ക്കിന്റെ ആദ്യ ചാർട്ടേർഡ് വിമാനം ദമാമിൽനിന്നും കൊച്ചിയിലേക്കു പറന്നു. ചില കോണുകളിൽ നിന്നും ഉയർന്ന ആരോപണങ്ങളെ നിഷ്പ്രഭമാക്കി ഗോഎയറിന്റെ വിമാനം ദമാം കിംഗ്് ഫഹദ് ഇന്റർനാഷണൽ വിമാനത്താവളത്തിൽ നിന്നും വൈകുന്നേരം 5.30നാണ് പുറപ്പെട്ടത്. 174 യാത്രക്കാരാണ് ഉണ്ടായിരുന്നത്. 1520 റിയാലായിരുന്നു ടിക്കറ്റ് നിരക്ക്. സൗദിയിൽ നിന്നും ഇന്ന് വരെ പോയ ചാർട്ടേർഡ് വിമാനങ്ങളിൽ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്.  കോവിഡ് പ്രതിരോധത്തിനായുള്ള പി പി ഇ കിറ്റുകൾ യാത്രക്കാർക്ക് സൗജന്യമായി നൽകി.
രണ്ടു മാസം മുൻപ് കോവിഡ് 19 രോഗബാധ മൂലം പ്രതിസന്ധിയിലായ മലയാളി പ്രവാസികളെ സംരക്ഷിക്കാനായി,  കേരള സർക്കാരിന്റെയും നോർക്കയുടെയും നിർദ്ദേശ പ്രകാരമാണ് കിഴക്കൻ പ്രവിശ്യയിൽ നിന്നുള്ള ലോക കേരളസഭാംഗങ്ങൾ മുൻകൈ എടുത്ത് നോർക്ക ഹെൽപ്് ഡെസ്‌ക്ക് രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചത്. കക്ഷി രാഷ്ട്രീയഭേദമില്ലാതെ എല്ലാ പ്രവാസി സംഘടനകളെയും ഹെൽപ്പ് ഡെസ്‌ക്കിന്റെ ഭാഗമാക്കി സഹകരിപ്പിച്ചിരുന്നു. ഭക്ഷണമില്ലാതെ വിഷമിച്ച പ്രവാസികൾക്കായി മുപ്പത് ടണ്ണിലധികം ഭക്ഷ്യധാന്യ കിറ്റുകളാണ് നോർക്ക ഹെൽപ്പ് ഡെസ്‌ക്ക് വഴി വിതരണം ചെയ്തത്.  രോഗികളായ പ്രവാസികൾക്ക് മരുന്നുകൾ എത്തിച്ചും, ചികിത്സക്ക്്് യാത്രസൗകര്യം ഒരുക്കിയും, ഡോക്ടർമാരുമായി സംസാരിക്കാൻ അവസരം ഉണ്ടാക്കിയും മാനസികസമ്മർദ്ദത്തിൽപ്പെട്ടവർക്ക്്് ഫോണിലൂടെ കൗൺസലിംഗ് നൽകിയും, നിയമപ്രശ്‌നങ്ങളിൽപ്പെട്ടവർക്ക്്് സഹായങ്ങൾ നൽകിയും, നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക്്് മാസ്‌ക്കും, ഗ്ലൗസുകളും വിതരണം ചെയ്തും ഹെൽപ്പ് ഡെസ്‌ക്കിന്റെ പ്രവർത്തനങ്ങൾ പ്രവാസ ലോകത്തിന്റെ വിവിധമേഖലകളിൽ ഒറ്റപ്പെട്ടുപോയ പ്രവാസികൾക്ക് തണലായി മാറിയിരുന്നു. ഇപ്പോൾ ഹെൽപ്പ് ഡെസ്‌ക്കിന്റെ ചാർട്ടേർഡ് വിമാനങ്ങളും പറന്നു തുടങ്ങി.
കൊച്ചിയിലേക്കും കണ്ണൂരിലേക്കും രണ്ടു വിമാനങ്ങൾ വീതമാണ് ആദ്യആഴ്ച നോർക്ക ഹെൽപ്പ് ഡെസ്്്ക്ക്്്  ചാർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ ആദ്യത്തേതാണ് ഇന്ന് കൊച്ചിയിലേക്ക്്് പറന്നത്. മറ്റു സർവീസുകൾ അടുത്ത ദിവസങ്ങളിൽ പറക്കും. വിമർശനങ്ങളെ അതിന്റെ ഉദ്ദേശ്യശുദ്ധിയോടെ ഉൾക്കൊള്ളുന്നുവെന്നും എന്നാൽ യാതൊരു വസ്തുതയുമില്ലാത്ത ആരോപണങ്ങളെ തള്ളിക്കളയുന്നതായും നോർക്ക കൺവീനറും ലോക കേരള സഭാംഗവുമായ  ആൽബിൻ ജോസഫ് പറഞ്ഞു. കോലാഹലങ്ങളില്ലാതെ രാഷ്ട്രീയാതീതമായി ചിട്ടയായി പ്രവാസികളെ സഹായിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ്  ഹെൽപ്പ് ഡെസ്‌ക്ക് പ്രവർത്തനം ആരംഭിച്ചതെന്നും ആ പ്രവർത്തനം ഇനിയും തുടരുമെന്നും ഭാരവാഹികൾ പറഞ്ഞു.
 

Tags

Latest News