Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അമ്യൂസ്‌മെന്റ് പാർക്കുകളിൽ ഹെൽെമറ്റുകൾ വിലക്കി

റിയാദ്- അമ്യൂസ്‌മെന്റ് പാർക്കുകളിൽ ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി ഹെൽമെറ്റുകൾ വിലക്കി. വിർച്വൽ റിയാലിറ്റി ഗെയിമുകളും ത്രീഡി ഗെയിമുകളും അമ്യൂസ്‌മെന്റ് പാർക്കുകളിലും വിനോദ കേന്ദ്രങ്ങളിലും വിലക്കിയിട്ടുണ്ട്. അമ്യൂസ്‌മെന്റ് പാർക്കുകൾക്ക് ബാധകമായ മുൻകരുതൽ, പ്രതിരോധ നടപടികൾ അടങ്ങിയ പ്രോട്ടോകോളുകൾ അതോറിറ്റി നേരത്തെ പ്രഖ്യാപിച്ചിരുന്നു. 
ഗെയിമുകൾക്കിടയിൽ രണ്ടു മീറ്റർ അകലം ഉറപ്പുവരുത്തൽ, ശാരീരിക അകലം പാലിക്കൽ, ആരോഗ്യ ബോധവൽക്കരണം എന്നിവ അടങ്ങിയ പ്രോട്ടോകോളുകളാണ് തിരക്ക് ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ചത്. ബുക്കിംഗിനും പെയ്‌മെന്റുകൾക്കും ഇലക്‌ട്രോണിക് സംവിധാനങ്ങൾ ഉപയോഗിക്കണമെന്നും പണമിടപാടുകൾ കുറക്കണമെന്നും വ്യവസ്ഥയുണ്ട്.
 

Latest News