ഷംന കാസിമിനെ തട്ടിക്കൊണ്ടുപോകാന്‍ പ്രതികള്‍ പദ്ധതിയിട്ടു

കൊച്ചി- നടി ഷംന കാസിമിനെ തട്ടിക്കൊണ്ടുപോകാനുള്ള പദ്ധതി വിജയിക്കാതിരുന്നതോടെയാണ് പ്രതികള്‍ വിവാഹാലോചന എന്ന തരത്തില്‍ ബന്ധപ്പെട്ടതെന്ന് ഐ.ജി. വിജയ് സാഖറെ. ചലച്ചിത്ര മേഖലയിലെ നിരവധി പേരെ സംഘം സമീപിച്ചതായും പോലീസ് പറഞ്ഞു.

ഷംന കാസിമിനെ തട്ടിക്കൊണ്ടുപോയി മോചന ദ്രവ്യം ആവശ്യപ്പെടുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. ഷംന പോലീസില്‍ പരാതി നല്‍കിയതിനാല്‍ പ്രതികള്‍ക്ക് പദ്ധതി നടപ്പിലാക്കാനായില്ല. സ്വര്‍ണക്കടത്ത് എന്ന ആവശ്യവുമായാണ് ആദ്യം പ്രതികള്‍ ഷംനയെ സമീപിച്ചത്.

നിലവില്‍ പോലീസ് കസ്റ്റഡിയിലുള്ള ഹാരിസ്, റഫീഖ്, ഷഫീഖ് എന്നിവരാണ് പദ്ധതി ആസൂത്രണം ചെയ്തതെന്ന് ഐജി പറഞ്ഞു. കേസില്‍ അന്വേഷണം പൂര്‍ത്തിയായതായി. എന്നാല്‍ സിനിമാ മേഖലയില്‍നിന്നുള്ള പ്രതികളില്ലെന്നും ഐ.ജി പറഞ്ഞു.

 

Latest News