Sorry, you need to enable JavaScript to visit this website.

കോവിഡ്; കൊല്ലം സ്വദേശി ജുബൈലിൽ മരിച്ചു

ജുബൈൽ- കൊല്ലം കരുനാഗപ്പള്ളി ശ്രീവർദ്ധനം സ്വദേശി മാലേത്ത് കിഴക്കേതിൽ സുരേന്ദ്രൻ പുരുഷോത്തമൻ (55) ജുബൈലിൽ കോവിഡ് ബാധിച്ചു മരിച്ചു. കടുത്ത ശ്വാസ തടസ്സത്തെ തുടർന്ന് ഒരാഴ്ച മുമ്പ് ജുബൈൽ ക്രൈസിസ് മാനേജ്‌മെന്റ് ടീം ജുബൈൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചെങ്കിലും മറ്റു ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലാത്തതിനാൽ ഹോം ക്വാറന്റൈൻ ചെയ്യുന്നതിന് ആശുപത്രി മെഡിക്കൽ സംഘം നിർദ്ദേശിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെ കുളിമുറിയിൽ മരിച്ചു കിടക്കുന്നതയാണ് കണ്ടെത്തിയത്. ഭാര്യ ഉഷ, മക്കൾ: സന്ദീപ്, സനൂപ്‌

 

Latest News