റായ്പൂര്‍- അധിക ബാഗേജ് നല്‍കാന്‍ വിസമ്മതിച്ച ടെലിവിഷന്‍ താരം ആദിത്യ നാരായണ്‍ എയര്‍പോര്‍ട്ടില്‍ ബഹളമുണ്ടാക്കി. പ്രശസ്ത ബോളിവുഡ് ഗായകന്‍ ഉദിത് നാരായണിന്റെ മകനാണ് ആദിത്യ നാരായണ്‍.
അധിക ബാഗേജിനുള്ള തുകയായ 13000 രൂപ കൊടുക്കാന്‍ വിസമ്മതിച്ചുകൊണ്ടാണ് ആദിത്യ ഇന്‍ഡിഗോ എയര്‍ലൈന്‍സ് സ്റ്റ്ഫാനോട് കയര്‍ത്തത്. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ ശ്രമിച്ച ടിവി ചാനലുകളേയും അദ്ദേഹം ഭീഷണിപ്പെടുത്തി. അഞ്ച് പേരോടൊപ്പം യാത്ര ചെയ്യാനെത്തിയ ആദിത്യ വനിതാ സ്റ്റാഫിനെ അസഭ്യം പറഞ്ഞതായും പരാതിയുണ്ട്.