Sorry, you need to enable JavaScript to visit this website.

വാറ്റ് വരുന്നു, വ്യാപാര കേന്ദ്രങ്ങളില്‍ തിരക്ക്

ജിദ്ദ- സൗദിയില്‍ വാറ്റ് പതിനഞ്ചു ശതമാനമായി നാളെ മുതല്‍ വര്‍ധിക്കാനിരിക്കെ വിപണിയില്‍ തിരക്ക്. പുതിയ നികുതി നിലവില്‍ വരുന്നതിനു മുമ്പായി വാഹനങ്ങളും മറ്റു ഉല്‍പന്നങ്ങളും വാങ്ങാന്‍ ഉപയോക്താക്കള്‍ പ്രത്യേകം താല്‍പര്യം കാണിച്ചു. ആഭരണശാലകളിലും ഇലക്ട്രോണിക്‌സ് കടകളിലും ധാരാളമായി ഉപഭോക്താക്കളെത്തി.
സെക്കന്റ്ഹാന്റ് കാറുകള്‍ വില്‍ക്കുന്ന റിയാദിലേയും ജിദ്ദയിലേയും കേന്ദ്രങ്ങളില്‍ നല്ല തിരക്ക് അനുഭവപ്പെട്ടു. മികച്ച കച്ചവടവും നടന്നതായി  വ്യാപാരികള്‍ പറഞ്ഞു.
നികുതി ഉയര്‍ത്തുന്നതിനു മുന്നോടിയായി മൂന്നു ദിവസത്തിനിടെ ചില്ലറ വ്യാപാര സ്ഥാപനങ്ങളില്‍ സകാത്ത്, നികുതി അതോറിറ്റി നടത്തിയ പരിശോധനകളില്‍ 355 നിയമലംഘനങ്ങള്‍ കണ്ടെത്തി. മൂന്നു ദിവസത്തിനിടെ 2,100 സ്ഥാപനങ്ങളിലാണ് അതോറിറ്റി ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ നടത്തിയത്. വാറ്റ് ഇന്‍വോയ്‌സുകളും രേഖകളും സൂക്ഷിക്കാതിരിക്കല്‍, മൂല്യവര്‍ധിത നികുതി ഈടാക്കാതിരിക്കല്‍, നികുതി വെട്ടിപ്പ്, നിശ്ചിത അനുപാതത്തിലും കൂടുതല്‍ നികുതി ഈടാക്കല്‍ പോലുള്ള നിയമലംഘനങ്ങളാണ് സ്ഥാപനങ്ങളില്‍ കണ്ടെത്തിയത്. വ്യാപാര സ്ഥാപനങ്ങളുടെ ഭാഗത്തുള്ള നികുതി നിയമലംഘനങ്ങളെ കുറിച്ച് സകാത്ത്, നികുതി അതോറിറ്റിയുടെ വെബ്‌സൈറ്റ് വഴിയോ 19991 എന്ന നമ്പറില്‍ ഏകീകൃത കോള്‍ സെന്ററില്‍ ബന്ധപ്പെട്ടോ വാറ്റ് ആപ്പ് വഴിയോ അറിയിക്കണമെന്ന് അതോറിറ്റി ഉപയോക്താക്കളോട് ആവശ്യപ്പെട്ടു.

 

Latest News