Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കലാഭവൻ മണിയുടെ പാട്ടുകൾക്ക് ഈണം നൽകിയ സിദ്ധാർഥ് വിജയൻ അന്തരിച്ചു

കൊച്ചി- ചാലക്കുടിക്കാരൻ ചങ്ങാതി അടക്കം കലാഭവൻ മണിയുടെ നിരവധി പാട്ടുകൾക്ക് ഈണം നൽകി പ്രശസ്തനായ സംഗീത സംവിധായകൻ സിദ്ധാർഥ് വിജയൻ (65) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചൊവ്വാഴ്ച രാവിലെയായിരുന്നു അന്ത്യം. മണിയുടെ 45 ആൽബങ്ങൾക്കായി അഞ്ഞൂറിലേറെ പാട്ടുകൾ  സിദ്ധാർഥ് വിജയൻ ഒരുക്കിയിരുന്നു. മൂന്ന് മലയാ?ള സിനിമയ്ക്കും ഈണം നൽകി. മൂവായിരത്തോളം ഗാനങ്ങൾക്ക് സംഗീതം പകർന്നു. 1983-ൽ സുജാതയും മാർക്കോസും ചേർന്ന് ആലപിച്ച അത്തപ്പൂക്കളം എന്ന ആൽബമാണ് ആദ്യ ആൽബം. തുടർന്ന് മാഗ്‌നാ സൗണ്ട്, ഗീതം കാസറ്റ്, ഈസ്റ്റ് കോസ്റ്റ്, സി.ബി.എസ് എന്നിവയ്ക്കായി ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾ ചിട്ടപ്പെടുത്തി.

സ്വാമി തിന്തകത്തോം എന്ന അയ്യപ്പഭക്തിഗാന ആൽബത്തിനുവേണ്ടി 1999ലാണ് മണിയുമായി ആദ്യമായി ഒരുമിക്കുന്നത്. പിന്നീട് മുടങ്ങാതെ 11 അയ്യപ്പഭക്തിഗാന കാസറ്റുകൾ ഇറക്കി. 'മകരപ്പുലരി'യാണ് അവസാന കാസറ്റ്. നാടൻപാട്ടുകളുടെ 10 കാസറ്റുകൾ, ചാലക്കുടിക്കാരൻ ചങ്ങാതി, അമ്മ ഉമ്മ മമ്മി, മണിച്ചേട്ടാ നിമ്മി വിളിക്കുന്നു എന്നീ കോമഡി ആൽബങ്ങളും ഉൾപ്പെടെ 45 കാസറ്റുകൾ മണിക്കായി ഇറക്കി. നെടുങ്ങാട് വിജയൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇദ്ദേഹത്തിന് തിക്കുറിശിയാണ് സിദ്ധാർഥ് വിജയൻ എന്ന പേര് നൽകിയത്. ഭാര്യ: ദേവി. മക്കൾ: നിസരി, സരിഗ

 

Latest News