ദമാം- ആലപ്പുഴ കായംകുളം ചിറക്കടവം പാലത്തിൻകീഴിൽ പി.എസ്.രാജീവ് (53) ദമാമിൽ കോവിഡ് ബാധിച്ച് മരിച്ചു. രണ്ടാഴ്ച മുമ്പ് കടുത്ത പനിയും ശ്വാസ തടസ്സവും കാരണം ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇദ്ദേഹത്തിന്റെ കോവിഡ് പരിശോധനയിൽ പോസിറ്റിവ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം അസുഖം കഠിനമായതോടെ ദമാം മെറ്റെണിറ്റി ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടോടെ ആരോഗ്യ നില വഷളാവുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു. ഭാര്യ: ബിന്ദു രാജീവ്,മക്കൾ: അശ്വിൻ രാജ്, കാർത്തിക് രാജ്.